ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് വനിതകൾ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഓസീസ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251 റൺസ് നേടിയപ്പോൾ 36.1ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,പ്രതിക റാവൽ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഹർമൻപ്രീത് കൗർ 70 പന്തിൽ 54 റൺസും പ്രതിക 81 പന്തിൽ 52 റൺസും നേടി. സ്മൃതി മന്ദാന 31റൺസും റിച്ച ഘോഷ് 22 റൺസും നേടി ടീം സ്കോർ 250 കടത്തി. ഓസീസിനായി ഡാർസി ബ്രൗൺ,അന്നബെൽ ജെയ്ൻ,അലാന മരിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
252 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഓസീസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ജോർജിയാ വോളിന്റെ സെഞ്ച്വറിയും ലിച്ച്ഫീൽഡിന്റെ അർധസെഞ്ച്വറിയുമാണ് ടീമിന്റെ വിജയം അനായാസമാക്കിയത്. വോൾ 82 പന്തിൽ 13 ഫോറുകളും ഒരു സിക്സറും അടക്കം 101 റൺസ് നേടി. ലിച്ച്ഫീൽഡ് 62 പന്തിൽ ഒരു സിക്സറും 11 ഫോറുകളും അടക്കം 80 റൺസ് നേടി. ഇന്ത്യയ്ക്ക് ആയി കഷ്വി ഗൗതം ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights : ; george voll century ; australia women beat indian women