

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്വെക്കെതിരായ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വഴങ്ങേണ്ടിവന്ന ദയനീയ പരാജയത്തിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ടീം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തില്‍ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം അനിവാര്യമാണ്.
നിലവിലെ ചാമ്പ്യന്മാരും കിരീട ഫേവറിറ്റുകളുമായി സ്വന്തം മണ്ണിലിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ സെമി ഫൈനലിലെത്താൻ സിംബാബ്വെക്കെതിരായ വിജയം മാത്രം പോര എന്നതാണ് യാഥാർത്ഥ്യം. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായിട്ടുണ്ട്. മറുവശത്ത് സിംബാബ്വെയെ തകർത്ത വെസ്റ്റ് ഇൻഡീസ് മികച്ച റൺ റേറ്റുമായി ഒന്നാമതെത്തുകയും ചെയ്തു. സിംബാബ്വെയ്ക്കെതിരെ വലിയ മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തുണക്കില്ല.
ഗ്രൂപ്പില്‍ മൂന്നാമതുള്ള ഇന്ത്യയുടെ റണ്‍റേറ്റ് ഇന്ത്യയുടെ റൺ നിരക്ക് –3.800 ആണ്. ഇന്ത്യയുടെ സെമിസാധ്യതകള്‍ക്ക് വെല്ലുവിളിയാവുന്നതാണ് വളരെക്കുറഞ്ഞ റണ്‍റേറ്റ്. സിംബാബ്വെയ്ക്കെതിരായ വലിയ മാർജിനിലുള്ള വിജയത്തോടെ +5.350 എന്ന വമ്പന്‍ നെറ്റ് റണ്‍റേറ്റാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഗ്രൂപ്പ് വണ്ണില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ് വിന്‍ഡീസ്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടേത് 3.800. ഇത് മറികടക്കാന്‍ രണ്ട് കളിയിലും ഇന്ത്യക്ക് വലിയ വിജയം തന്നെ ആവശ്യമാണ്. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് പോസിറ്റീവാകാന്‍ സിംബാബ്വെയ്ക്കെതിരേ ആദ്യം ബാറ്റ്ചെയ്യുകയാണെങ്കില് കുറഞ്ഞത് 77 റണ്‍സിനെങ്കിലും ജയിക്കണം.
ഇതിന് മികച്ച ടോട്ടല്‍ നേടിയാൽ മാത്രം പോര, കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചെത്തുന്ന സിംബാബ്വെയെ കുറഞ്ഞ സ്കോറില്‍ എറിഞ്ഞിടുകയും വേണം. ഇനി ചേസ് ചെയ്യുകയാണെങ്കില്‍ വെല്ലുവിളി കടുക്കും. സിംബാബ്വെ 150 റണ്‍സെടുത്താല്‍ കുറഞ്ഞത് പതിമൂന്നാം ഓവറില്‍ ലക്ഷ്യം മറികടക്കണം. 180 റണ്‍സാണെങ്കില്‍ പതിനാലാം ഓവറിലെ അവസാനപന്തിലെങ്കിലും ഇന്ത്യ ലക്ഷ്യത്തില്‍ എത്തണം. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും രണ്ടാംസ്ഥാനക്കാരായി ഇന്ത്യയും സെമിയിലെത്തും.
സിംബാബ്വെയെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിച്ചാലും ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാനാവില്ല. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളും അനുകൂലമാവണം. ദക്ഷിണാഫ്രിക്ക ഒരു കളിയില്‍ പരാജയപ്പെടുകയും ഇന്ത്യ രണ്ടു് മത്സരങ്ങളിലും ജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാകും. ഇന്ന് തന്നെ നടക്കുന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരവും സൂര്യകുമാര്‍ യാദവിനും സംഘത്തിനും അതിനിര്‍ണായകമാണ്. വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി കൂടുതല്‍ കടുപ്പമാവും. മൂന്നുടീമുകള്‍ക്ക് നാലുപോയിന്റ് വീതമാകും. അപ്പോള്‍ നെറ്റ് റണ്‍റേറ്റാവും സെമിയിലെ സ്ഥാനം നിശ്ചയിക്കുക.
സിംബാബ്വെയും വിന്‍ഡീസും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ഇന്ത്യ രണ്ട് കളിയും ജയിക്കുകയും ചെയ്താലും ഇന്ത്യയ്ക്ക് ആശ്വസിക്കാം. ഇന്ത്യ ഒരു കളിയില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ സെമി സാധ്യത വളരെക്കുറയും. അവസാന നാലില്‍ എത്തണമെങ്കില്‍ ദക്ഷിണാഫ്രിക്ക മൂന്നു കളിയില്‍ ജയിക്കുകയും ഇന്ത്യ തോല്‍പ്പിക്കുന്ന ടീം വിന്‍ഡീസ് ആയിരിക്കുകയും വേണം. ഇങ്ങനെയെങ്കില്‍ മൂന്ന് ടീമുകള്‍ക്കും രണ്ടു പോയിന്റ് വീതമാകും. അപ്പോഴും സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക റണ്‍റേറ്റ് തന്നെ ആയിരിക്കും.
Content Highlights: T20 World Cup 2026, Super 8: India qualification scenario: How can Team India reach T20 World Cup 2026 semi-final after West Indies win?