ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ബാറ്റുവീശി ശ്രദ്ധ നേടിയ കൗമാര താരമാണ് വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിന് വേണ്ടി അരങ്ങേറിയ 14 കാരൻ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പല റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം അണ്ടർ 19 ലോകകപ്പിലടക്കം മിന്നും ഫോമിൽ ബാറ്റുവീശിയ വൈഭവ് അടുത്ത ഐപിഎൽ സീസണിനായുള്ള ഒരുക്കത്തിലാണിപ്പോൾ. ഇതിനിടെ താരത്തെ തേടി ഒരു സമ്മാനമെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഐപിഎല്ലിൽ സമ്മാനമായി ലഭിച്ച ടാറ്റാ കർവ്വ് കാറാണ് കഴിഞ്ഞ ദിവസം വൈഭവ് സൂര്യവംശിക്ക് സ്വന്തമായത്. കഴിഞ്ഞ ഐപിഎല്ലില്‍ 'സ്ട്രൈക്കര്‍ ഓഫ് ദ് സീസണ്' പുരസ്കാരം ലഭിച്ചതോടെയാണ് 22 ലക്ഷം രൂപ വിലമതിക്കുന്ന ടാറ്റ കര്‍വ് കാര്‍ താരത്തിന് ലഭിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയാണ് താരം കാര്‍ ഏറ്റുവാങ്ങിയത്.
🚨Tata Motors has gifted a Tata Curvv car to Vaibhav Suryavanshi. He was seen personally receiving the car.Vaibhav is steadily emerging as a future star. With his performances so far, he has impressed everyone and made his parents truly proud.Looking ahead, he has all the… pic.twitter.com/KDsx1F4eak
ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായും അരങ്ങേറ്റ സീസണിൽ വൈഭവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ് മത്സരങ്ങളിലായി ആർആറിനായി കളത്തിലിറങ്ങിയ താരം 206 സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടിയ താരം സീസണിലുടനീളം 24 സിക്സറുകളാണ് പറത്തിയത്.
അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ബിഹാര്‍ മുഖ്യമന്ത്രിയുടെ അരക്കോടി രൂപയും വൈഭവിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് പുറമെ ബിസിസിഐയുടെ വക ഏഴരക്കോടിയും ലോകകപ്പ് നേടിയ ടീം അംഗങ്ങള്‍ക്ക് ലഭിക്കും.
Content Highlights: Indian Wonder Kid Vaibhav Suryavanshi Awarded Tata Curvv For IPL 2025 Heroics