സിംബാബ്‌വെ ചെറിയ മീനല്ല!; മൂന്ന് തവണ ഇന്ത്യയെ തോൽപ്പിച്ചു; കണക്കുകളിങ്ങനെ!

വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരില്‍ തകര്‍ന്നടിഞ്ഞെങ്കിലും കൊളംബോയിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിംബാബ്‌വെ നിസാരരായി കാണാനാവില്ല

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരായ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വഴങ്ങേണ്ടിവന്ന ദയനീയ പരാജയത്തിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ടീം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം അനിവാര്യമാണ്.

വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരില്‍ തകര്‍ന്നടിഞ്ഞെങ്കിലും കൊളംബോയിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിംബാബ്‌വെ നിസാരരായി കാണാനാവില്ല. സിക്കന്ദർ റാസ നയിക്കുന്ന സംഘം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരും. അതുകൊണ്ട് തന്നെ ചെന്നൈയിൽ ഒരു വൻ വിജയം ലക്ഷ്യമിട്ടാകും നീലപ്പട ഇറങ്ങുക.

കണക്കുകൾ നോക്കിയാൽ ഇത് വരെ ഇന്ത്യയും സിംബാബ്‌വെയും 13 തവണയാണ് ടി20 ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടിയത്. അതിൽ 10 തവണ വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും മൂന്ന് തവണ സിംബാബ്‌വെ വിജയിച്ചത് അട്ടിമറി സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ്. മൂന്ന് വിജയങ്ങളും അവർ നേടിയത് ഹരാരെയിലാണ്.

2015ൽ അക്ഷർ പട്ടേലും സഞ്ജു സാംസണുമൊക്കെ അടങ്ങിയ ഇന്ത്യൻ ടീമിനെ 10 റൺസിനാണ് ആദ്യം സിംബാബ്‌വെ പരാജയപ്പെടുത്തിയത്. 2016ൽ എം എസ് ധോനി നായകനാനായ ടീമിനെ 2 റൺസിനും 2024 ൽ വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും റിങ്കു സിങും അടങ്ങിയ ടീമിനെ 13 റൺസിനും സിംബാബ്‌വെ തോൽപ്പിച്ചിട്ടുണ്ട്.

Content Highlights: india-vs-zimbabwe-t20-world-cup-2026-chennai-weather-forecast-rain-update

To advertise here,contact us