2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ കുഞ്ഞന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇംഗ്ലണ്ട്. പല്ലേക്കല്ലെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് അടിച്ചെടുത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്ഷന് മധുശങ്കയും മഹീഷ് തീക്ഷ്ണയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്. 40 പന്തില്‍ 62 റണ്‍സെടുത്ത സാള്‍ട്ടിനെ വെല്ലാലഗെ പുറത്താക്കുകയായിരുന്നു. രണ്ട് സിക്സും ആറ് ബൗണ്ടറിയുമാണ് സാള്‍ട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Content Highlights: T20 World Cup 2026 Super 8: Phil Salt 50 takes England to 146/9 in 20 overs vs Sri Lanka