ലങ്കയെ കറക്കിവീഴ്ത്തി; സൂപ്പര്‍ എട്ടിലെ ആദ്യവിജയം സ്വന്തമാക്കി ഇംഗ്ലണ്ട്

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു

ലങ്കയെ കറക്കിവീഴ്ത്തി; സൂപ്പര്‍ എട്ടിലെ ആദ്യവിജയം സ്വന്തമാക്കി ഇംഗ്ലണ്ട്
dot image

2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ശ്രീലങ്കയെ 51 റണ്‍സിനാണ് ഇംഗ്ലീഷ് പട വീഴ്ത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 16.4 ഓവറില്‍ വെറും 95 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

നേരത്തെ പല്ലേക്കല്ലെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് അടിച്ചെടുത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്‍ഷന്‍ മധുശങ്കയും മഹീഷ് തീക്ഷ്ണയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വില്‍ ജാക്ക്‌സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ആദില്‍ റാഷിദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജാമി ഓവര്‍ടണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

ലങ്കന്‍ നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. 24 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 11 പന്തില്‍ 13 റണ്‍സെടുത്ത കമിന്ദു മെന്‍ഡിസ്, 10 പന്തില്‍ 10 റണ്‍സെടുത്ത ദുനിത് വെല്ലാലഗെ എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.

Content Highlights: T20 World Cup 2026 Super 8: Lankan batting falls apart, England spinners show up to seal 51-run victory

dot image
To advertise here,contact us
dot image