റോണോയുടെ പ്രകമ്പനം; ഇരട്ട ഗോളിൽ അൽ നസ്റിന് സൗദി പ്രോ ലീഗിൽ മിന്നും ജയം

ക്രിസ്റ്റാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സൗദി പ്രോ ലീഗിൽ വൻ വിജയം സ്വന്തമാക്കി അൽ നസ്ർ

ക്രിസ്റ്റാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സൗദി പ്രോ ലീഗിൽ വൻ വിജയം സ്വന്തമാക്കി അൽ നസ്ർ. അൽ ഹസീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ തോൽപ്പിച്ചത്. 13 , 79 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോൾ. 30-ാം മിനിറ്റിൽ കിങ്‌സ്‌ലി കോമനും 77 -ാം മിനിറ്റിൽ എയ്ഞ്ചലോ ഗബ്രിയേലും ഗോളുകൾ കണ്ടെത്തി.

ക്ലബുമായി ഉടക്കി മത്സരങ്ങൾ ബഹിഷ്കരിച്ച ശേഷമുള്ള തിരിച്ചുവരവിലും മിന്നും ഫോം തുടരുകയാണ് 41 കാരനായ പോർച്ചുഗൽ ഇതിഹാസം. ഈ ഗോളോടെ കരിയറിൽ ഗോളുകളുടെ എണ്ണം 964 ആയി. 30 ന് വയസ്സിന് ശേഷമുള്ള ഗോൾ നേട്ടത്തിൽ താരം 500 പിന്നിടുകയും ചെയ്തു. ആയിരം ഗോളും ലോകകപ്പും എന്ന വലിയ ലക്ഷ്യത്തിലേക്കാണ് റോണോ ഇപ്പോൾ കണ്ണുവെക്കുന്നത്.

Content Highlights: Cristiano Ronaldo Scores Double; Al nassr big win over Al-Hazem

To advertise here,contact us