ടി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരിൽ ഒമാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. ഒമാൻ മുന്നോട്ടുവെച്ച 105 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 62 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം.
ഓസ്ട്രേലിയക്ക് വേണ്ടി 64 റൺസുമായി മിച്ചൽ മാർഷ് പുറത്താകാതെ നിന്നു. 33 പന്തിൽ നാല് സിക്സറും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. ട്രാവിസ് ഹെഡ് 19 പന്തിൽ ആറ് ഫോറുകളുമായി മടങ്ങി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 16 .2 ഓവറിൽ 104 റൺസെടുത്ത് പുറത്തായി. ഒമാന് വേണ്ടി വസീം അലി 32 റൺസ് നേടി. ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ മാക്സ്വെൽ രണ്ട് വിക്കറ്റും നേടി.
ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം തന്നെ ഓസീസ് പുറത്തായിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി നാല് പോയിന്റാണ് ഓസീസിനുള്ളത്. ഏഴ് പോയിന്റുമായി സിംബാംബ്വെയും ആറ് പോയിന്റുമായി ശ്രീലങ്കയുമാണ് ഈ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലേക്ക് മാർച്ച് ചെയ്തത്.
Content highlights:യ; T20 Worldcup; Australia beat oman in last match