ടി 20 ലോകകപ്പിൽ യു എ ഇ യെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആറ് വിക്കറ്റിന്റെ മിന്നും ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത യു എ ഇ ആറ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക ആ ലക്ഷ്യം 40 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
എയ്ഡൻ മാർക്രം 11 പന്തിൽ 28 റൺസും റയാൻ റിക്കിൽട്ടൻ 16 പന്തിൽ 30 റൺസും ഡെവാൾഡ് ബ്രവിസ് 25 പന്തിൽ 36 റൺസും നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്ത യു എ ഇ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസാണ് നേടിയത്. മലയാളി താരം അലിഷാൻ ഷറഫു 45 റൺസ് നേടി.
ജയത്തോടെ ഗ്രൂപ്പ് മത്സരങ്ങളിലെ മുഴുവൻ മത്സരങ്ങളിലും ജയിച്ച് ദക്ഷിണാഫ്രിക്ക അപരാജിതരായാണ് സൂപ്പർ എട്ടിലേക്ക് എത്തുന്നത്. ഇന്ത്യ ഉൾപ്പെട്ട സൂപ്പർ എട്ട് ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയും ഉള്ളത്. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് യു എ ഇ ക്കുള്ളത്.
Content Highlights: T20 worldcup; southafrica beat uae