ടി20 ലോകകപ്പിൽ സൂപ്പർ എട്ട് ചിത്രം ഏകദേശം വ്യക്തമായി. ഏഴ് ടീമുകൾ യോഗ്യത ഉറപ്പിച്ചപ്പോൾ ഒരു സ്ലോട്ടിലേക്ക് മാത്രമാണ് ഇനി പോരാട്ടം ബാക്കിയുള്ളത്. വമ്പന്മാരൊക്കെ യോഗ്യത നേടിയപ്പോള്‍ ഓസ്ട്രേലിയ യോഗ്യ നേടാതെ പുറത്തായത് അപ്രതീക്ഷിതമായി.'
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് രണ്ടിൽ ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ ടീമുകൾ യോഗ്യത ഉറപ്പിച്ചപ്പോൾ നാലാമനായി പാകിസ്താനോ യു എസ് എ യോ എത്തും.
ഓസ്ട്രേലിയ പുറത്തായതോടെ സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാംബ്വേയുമാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ എതിരാളികളായി എത്തുക. ഇതിൽ ഏതെങ്കിലും രണ്ട് മത്സരങ്ങൾ ജയിച്ചാൽ തന്നെ ഇന്ത്യയ്ക്ക് സെമി യോഗ്യത നേടാനാകും.
അതേ സമയം സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് പോരാട്ടം ഇന്ന്
നെതർലാൻഡ്സിനെതിരെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണി മുതൽ ആരംഭിക്കും. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ പകരക്കാരെ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ണായക സൂപ്പർ-8 മത്സരങ്ങൾക്ക് മുമ്പായി പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകിയേക്കും. ബുമ്രയ്ക്ക് പകരം പാകിസ്ഥാനെതിരെ പുറത്തിരുന്ന അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താനാണ് സാധ്യത. ഇഷാൻ കിഷന് വിശ്രമം അനുവദിച്ച് സഞ്ജു സാംസണെ ഇറക്കാനും സാധ്യതയുണ്ട്.
Content Highlights:T20 Worldcup; India's opponents; and semi chances