സൂപ്പർ ഏട്ടിലെ ഏഴ് ടീമുകൾ തീരുമാനമായി; അവസാന സ്ലോട്ടിലേക്ക് പാകിസ്താനോ USA യോ?

ടി20 ലോകകപ്പിൽ സൂപ്പർ എട്ട് ചിത്രം ഏകദേശം വ്യക്തമായി.

ടി20 ലോകകപ്പിൽ സൂപ്പർ എട്ട് ചിത്രം ഏകദേശം വ്യക്തമായി. ഏഴ് ടീമുകൾ യോഗ്യത ഉറപ്പിച്ചപ്പോൾ ഒരു സ്ലോട്ടിലേക്ക് മാത്രമാണ് ഇനി പോരാട്ടം ബാക്കിയുള്ളത്. വമ്പന്‍മാരൊക്കെ യോഗ്യത നേടിയപ്പോള്‍ ഓസ്ട്രേലിയ യോഗ്യ നേടാതെ പുറത്തായത് അപ്രതീക്ഷിതമായി.

സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് രണ്ടിൽ ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ ടീമുകൾ യോഗ്യത ഉറപ്പിച്ചപ്പോൾ നാലാമനായി പാകിസ്താനോ യു എസ് എ യോ എത്തും.

നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയയെ കീഴടക്കിയാല്‍ പാകിസ്താന് സൂപ്പര്‍ 8ല്‍ എത്താം. നമീബിയയോട് തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ യു എസ് എ യെ മറികടന്നാല്‍ മാത്രമെ പാകിസ്താന് സൂപ്പര്‍ 8ലെത്താനാവു. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്ക പാകിസ്താനെക്കാൾ മുന്നിലാണെങ്കിലും അമേരിക്കയുടെ നാല് മത്സരങ്ങളും പൂര്‍ത്തിയായത് പാക്സിതാന് ആശ്വാസമാണ്.

ഫെബ്രുവരി 21 മുതലാണ് സൂപ്പർ എട്ട് പോരാട്ടങ്ങൾ നടക്കുന്നത്. സൂപ്പർ എട്ടിൽ റോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് ടീമുകൾ സെമിയിലെത്തും. മാർച്ച് നാലിന് ഒന്നാം സെമിയും അഞ്ചിന് രണ്ടാം സെമിയും നടക്കും. മാർച്ച് എട്ടിനാണ് ഫൈനൽ പോരാട്ടം.

Content Highlights: t20-world-cup-super-8-qualification-pakistan-vs-usa-final-slot

To advertise here,contact us