ആഖിബ് നബിക്ക് ഒമ്പത് വിക്കറ്റ്; ബംഗാളിനെ തകർത്ത് ജമ്മുകശ്മീർ രഞ്ജിട്രോഫി ഫൈനലിൽ

ബംഗാളിനെ തകർത്ത് ജമ്മുകശ്മീർ രഞ്ജിട്രോഫി ഫൈനലിൽ

രഞ്ജിട്രോഫി ടൂർണമെന്റിൽ ബംഗാളിനെ തകർത്ത് ജമ്മുകശ്മീർ ഫൈനലിൽ. ആറ് വിക്കറ്റിനാണ് ജമ്മു കശ്മീരിന്റെ ജയം. ജമ്മു കശ്മീരിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനൽ പ്രവേശം കൂടിയാണിത്.

26 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ബംഗാൾ രണ്ടാം ഇന്നിങ്സിൽ വെറും 99 റൺസിന് ഓൾ ഔട്ടായിരുന്നു. ഇതോടെ വിജയലക്ഷ്യം 126 റൺസായി. ജമ്മു കശ്മീർ അത് നാല് വിക്കറ്റ് നഷ്ടത്തിൽ അത് മറികടന്നു.

ആദ്യ ഇന്നിങ്സിൽ ബംഗാൾ 328 റൺസ് നേടിയപ്പോൾ ജമ്മു കാശ്മീർ 302 റൺസാണ് നേടിയിരുന്നത്. ഇരു ഇന്നിങ്സിലും ഒമ്പത് വിക്കറ്റ് നേടിയ ആഖിബ് നബിയാണ് ബംഗാളിനെ തകർത്തത്. ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് നേടി ബംഗാളിനായി ഷമി മികച്ച പ്രകടനം കാഴ്ച വെച്ചു.

ഫൈനലിൽ കർണാടക ഉത്തരാഖണ്ഡോ ആയിരിക്കും ജമ്മു കശ്മീരിന്റെ എതിരാളികൾ. സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 503 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കർണാടക നേടിയിരുന്നു.

Content Highlights: Ranjitrophy; jammukashmir beat bengal

To advertise here,contact us