തോറ്റെങ്കിലെന്താ!; റെക്കോർഡുണ്ടല്ലോ, ബൗളിംഗ് കോമ്പിനേഷനിൽ പുതിയ ചരിത്രമെഴുതി പാകിസ്താൻ

ടി 20 ലോകകപ്പിലെ ഹൈ വോൾട്ടേജ് പോരാട്ടത്തിൽ തോറ്റെങ്കിലും ബൗളിംഗ് കോമ്പിനേഷനിൽ പുതിയ ചരിത്രമെഴുതി പാകിസ്താൻ

ടി 20 ലോകകപ്പിലെ ഹൈ വോൾട്ടേജ് പോരാട്ടത്തിൽ തോറ്റെങ്കിലും ബൗളിംഗ് കോമ്പിനേഷനിൽ പുതിയ ചരിത്രമെഴുതി പാകിസ്താൻ. ഇന്ത്യക്കെതിരെ ഇന്നലെ പാകിസ്താനായി 18 ഓവറുകളും എറിഞ്ഞത് സ്പിന്നർമാർമാരായിരുന്നു. സയിം അയൂബ് മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ഉസ്മാൻ താരിഖും മികച്ച പ്രകടനം കാഴ്ചവെച്ചു. ഏക പേസറായ ഷഹീൻ അഫ്രീദി റൺസ് വഴങ്ങി.

ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ഇന്നിംഗ്സിലെ18 ഓവറും സ്പിന്നര്‍മാര്‍ പന്തെറിയുന്നത്. 2012ലെ ടി20ലോകകപ്പിൽ പാകിസ്താൻ തന്നെയായിരുന്നു ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ഓസ്ട്രേലിയയായിരുന്നു അന്ന് പാകിസ്താന്‍റെ എതിരാളികള്‍.

ഷഹീൻ ഷാ അഫ്രീദി മാത്രമായിരുന്നു ടീമിലെ ഏക സ്പെഷ്യലിസ്റ്റ് പേസർ. അഫ്രീദിയാകട്ടെ മത്സരത്തില്‍ രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്.

മത്സരത്തില്‍ പാകിസ്ഥാനായി പന്തെറിഞ്ഞത് ആറ് സ്പിന്നര്‍മാരായിരുന്നു. ക്യാപ്റ്റൻ സല്‍മാൻ അലി ആഗ, സയ്യിം അയൂബ്, അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഉസ്മാന്‍ താരിഖ് എന്നിവരാണ് ഇന്ത്യക്കെതിരെ പന്തെറിഞ്ഞ പാക് സ്പിന്നര്‍മാര്‍.

പാകിസ്ഥാന്‍ ഓപ്പണർ കൂടിയായ സയ്യിം അയൂബ് ആണ് മത്സരത്തില്‍ പാകിസ്താനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹാര്‍ദ്ദിക പാണ്ഡ്യ എന്നിവരുടെ നിർണ്ണായക വിക്കറ്റുകളാണ് സയ്യിം വീഴ്ത്തിയത്.

വിവാദ ആക്ഷനിലൂടെ ശ്രദ്ധേയനായ ഉസ്മാന്‍ താരിഖിനെ ഇന്ത്യ കരുതലോടെയാണ് നേരിട്ടത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ ഉസ്മാന്‍ താരിഖ് ഒരു വിക്കറ്റെടുത്തു.

Content Highlights: pakistan cricket new record vs india match with six spinners

To advertise here,contact us