ടി20 ലോകകപ്പിനിടെ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്റ്റാഫിന് ഹൃദയാഘാതം. ടീമിന്റെ പെർഫോമൻസ് അനലിസ്റ്റായ കെ.സി രാമസുബ്രഹ്മണ്യനാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം രാമസുബ്രഹ്മണ്യനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ആഞ്ചിയോ പ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. റാഷിദ് ഖാനും മുഹമ്മദ് നബിയുമടക്കം സീനിയർ താരങ്ങൾ പലരും രാമസുബ്രഹ്മണ്യനെ ആശുപത്രിയിലത്തി സന്ദർശിച്ചു.
രണ്ട് സൂപ്പര്‍ ഓവറുകളിലേക്ക് നീണ്ട ത്രില്ലര്‍ പോരില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ അഫ്ഗാന് ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്. തിങ്കളാഴ്ച യു.എ.ഇക്കെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം. ഗ്രൂപ്പ് ഡി യില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അഫ്ഗാന് നാലാം സ്ഥാനത്താണിപ്പോള്‍.
അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും സൂപ്പര്‍ 8 പ്രവേശത്തിന് കിവീസിന്റേയും പ്രോട്ടീസിന്റേയും മത്സര ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ആ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്റും ദക്ഷിണാഫ്രിക്കയും തന്നെ സൂപ്പര്‍ 8 ടിക്കറ്റെടുക്കും.