ആര്യാൻഷിനും ഷൊഹൈബിനും ഫിഫ്റ്റി; കാനഡയെ തോൽപ്പിച്ച് യു എ ഇ യ്ക്ക് ആദ്യ ജയം

ടി 20 ലോകകപ്പിൽ കാനഡയെ തോൽപ്പിച്ച് യു എ ഇ

ടി 20 ലോകകപ്പിൽ കാനഡയെ തോൽപ്പിച്ച് യു എ ഇ. ആദ്യം ബാറ്റ് ചെയ്ത് കാനഡ ഉയർത്തിയ 20 ഓവറിൽ 151 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ യു എ ഇ മറികടന്നു.

ആര്യാൻഷ് ശർമയുടെയും ഷൊഹൈബ് ഖാന്റെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് യു എ ഇ ജയിച്ചുകയറിയത്. ആര്യാൻഷ് 53 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 74 റൺസ് നേടി പുറത്താകാതെ നിന്നു. 29 പന്തിൽ നാല് സിക്‌സറും നാല് ഫോറുകളും അടക്കം 51 റൺസ് നേടിയായിരുന്നു ഷൊഹൈബിന്റെ മടക്കം.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങുകയായിരുന്നു കാനഡ. കാനഡയ്ക്ക് വേണ്ടി ഹാർഷ് താക്കർ അർധ സെഞ്ച്വറി നേടി. താരം 41 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. നവ്‌നീത് ദലിവാൽ 34 റൺസും ശ്രേയസ് മൊവ്വ 21 റൺസും നേടി. യു എ ഇ ക്ക് വേണ്ടി ജുനൈദ് സിദ്ധീഖ് അഞ്ചുവിക്കറ്റ് നേടി.

ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പത്ത് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു യു എ ഇ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 57 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ കാനഡയ്ക്ക് ഇത് രണ്ടാം തോൽവിയാണ്.

Content Highlights: T20 Worldcup; canada beat uae for five wickets

To advertise here,contact us