ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞിട്ടു; ടി 20 ലോകകപ്പിൽ നെതർലാൻഡിനെതിരെ USA ക്ക് കൂറ്റൻ ജയം

ടി 20 ലോകകപ്പിൽ നെതർലാൻഡിനെതിരെ യു എസ് എ ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ടി 20 ലോകകപ്പിൽ നെതർലാൻഡിനെതിരെ യു എസ് എ ക്ക് 93 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത് യു എസ് എ നേടിയ 20 ഓവറിൽ ആറ് വിക്കറ്റിന് 196 റൺസ് എന്ന സ്കോർ പിന്തുടർന്ന നെതർലാൻഡ് 15 .5 ഓവറിൽ 103 റൺസിന് ഓൾ ഔട്ടായി.

നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ ഹർമീത് സിങ്ങും മൂന്ന് വിക്കറ്റ് നേടിയ ഷാൽക്വിക്കുമാണ് നെതർലാൻഡിനെ തകർത്തത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ യു എസ് എ യ്ക്ക് വേണ്ടി സൈതേജ 79 റൺസും ശുഭം രഞ്ജനെ പുറത്താകാതെ 48 റൺസും നേടി.

Content Highlights: T 20 worldcup; usa beath netherland

To advertise here,contact us