

ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ശ്രീലങ്ക. ഒമാനെതിരായ മത്സരത്തിൽ 105 റൺസിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഒമാന്‍ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് മാത്രമാണ് നേടാനായത്. ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീരയും മഹേഷ് തീക്ഷണയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് അടിച്ചെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസും പവന് രത്നായകെയും ദസുന്‍ ഷനകയുമാണ് ലങ്കയ്ക്ക് കരുത്തായത്. 45 പന്തില്‍ 61 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. 28 പന്തില്‍ 60 റണ്‍സെടുത്ത പവന് രത്നായകെ എടുത്തപ്പോള്‍ ദസുന്‍ ഷനക 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു.
കൂറ്റൻ വിജയക്ഷ്യത്തിന് മുന്നിൽ പതറിയ ഒമാന്‍ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. അർധസെഞ്ച്വറി നേടിയ മുഹമ്മദ് നദീമും (56 പന്തിൽ പുറത്താകാതെ 53) വസീം അലിയും (20 പന്തിൽ 27) നടത്തിയ ചെറുത്ത് നിൽപ്പാണ് ടീം സ്കോർ നൂറ് കടത്തിയത്. ഇരുവരും ചേർന്ന് 42 റൺസെടുത്തു. ടീമിൽ മാറ്റാരും രണ്ടക്കം കണ്ടില്ല.
Content Highlights: T20 World Cup 2026: SL vs OMA, Sri Lanka defeat Oman by 105 runs in Pallekele