ഇംഗ്ലണ്ടിന് മുന്നിൽ വലിയ പോരാട്ടവീര്യം കാഴ്ച വെച്ച നേപ്പാളിന് ഇറ്റലിക്ക് മുന്നിൽ അടിതെറ്റി. ഇറ്റലിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 123 റൺസിന് ഓൾ ഔട്ടായി. ആസിഫ് ശൈഖ്(20 ), രോഹിത് പൗഡെൽ (23 ), ആരിഫ് ഷെയ്ഖ് (27 ) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ഇറ്റലിക്ക് വേണ്ടി ക്രിഷൻ കലുഗമഗെ മൂന്നും ബെഞ്ചമിൻ രണ്ടും വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ 184 റൺസ് ടോട്ടൽ പിന്തുടർന്ന് 180 വരെ നേടിയ ടീമായിരുന്നു നേപ്പാൾ. ഇറ്റലിയാകട്ടെ കുഞ്ഞൻ ടീമായ സ്കോട്ലൻഡിനോട് 73 റൺസിന് തോറ്റാണ് വരുന്നത്.
അതേ സമയം ഇന്ന് ഏഴ് മണിക്കാണ് ഇന്ത്യ-നമീബിയ പോരാട്ടം. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു സാംസൺ കളിക്കുമെന്നാണ് സൂചന.
Content Highlights: T20 World Cup 2026: italy restrict nepal for small total