2026 ടി20 ലോകകപ്പിലെ രണ്ടാം പോരാട്ടത്തിൽ നമീബിയക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നമീബിയ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുത്തു.
വയറിന് അസുഖം ബാധിച്ച അഭിഷേക് ശര്‍മ ഇന്ന് കളിക്കില്ല. പകരം മലയാളി താരം സഞ്ജു സാംസണ് ഇന്ന് ഓപ്പണറായി ഇറങ്ങും. പനിയെത്തുടര്‍ന്ന് യുഎസ്എയ്ക്കെതിരായ മത്സരം നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തിരിച്ചെത്തി. മുഹമ്മ്ദ് സിറാജ് പുറത്തായി.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏഴ് മണിക്കാണ് മത്സരം. ആദ്യമത്സരത്തില്‍ യുഎസ്എയെ നീലപ്പട പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന പാകിസ്താനെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി മികച്ചവിജയം ആവര്‍ത്തിച്ച് ആത്മവിശ്വാസം ഉയര്‍ത്താനാണ് സൂര്യകുമാറും യാദവും ലക്ഷ്യമിടുക.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പാടേനിറം മങ്ങിയ സഞ്ജുവിന് മികവിലേക്കെത്താനുള്ള സുവര്‍ണാവസരമാവും നമീബിയക്കെതിരായ മത്സരം. 2024 കിരീടം നേടിയ ടീമിൽ അംഗമായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ടി 20 ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമിലെത്തിയെങ്കിലും ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനം വിനയായി. ഇതോടെ ലോയകകപ്പിലെ ആദ്യ മത്സരത്തിൽ ഇഷാന് അവസരം ലഭിച്ചു. ഇപ്പോൾ അഭിഷേക് ശർമയ്ക്ക് പരിക്കേറ്റപ്പോൾ വീണ്ടും നിർണായകമായ അവസരം ലഭിക്കുകയായിരുന്നു.
ഇന്ത്യ ഇലവൻ: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന് കിഷന്, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
Content Highlights: Sanju Samson Back; T20 worldcup; India vs Nambia