സാം കരണിന്റെ പോരാട്ടവും ഫലം കണ്ടില്ല; കരീബിയൻ കൊടുങ്കാറ്റിൽ വീണ് ഇംഗ്ലണ്ട്

ടി 20 ലോകകപ്പിൽ ഇംഗണ്ടിനെ 30 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്.

ടി 20 ലോകകപ്പിൽ ഇംഗണ്ടിനെ 30 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലീഷ് നിരയിൽ സാം കരൺ 43 റൺസുമായും ജേക്കബ് ബെതൽ 33 റൺസുമായും പൊരുതി നിന്നെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. വിൻഡീസിന് വേണ്ടി ഗുഡാകേഷ് മോട്ടീ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ വിൻഡീസിന് വേണ്ടി ഷെർഫെയ്ൻ റൂതർഫോഡ് 42 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം 76 റൺസ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. ജേസൺ ഹോൾഡർ 17 പന്തിൽ 33 , റോസ്‌റ്റൺ ചേസ് 29 പന്തിൽ 34 റൺസ്, ഷിംറോൺ ഹെറ്റ്മെയർ 23 എന്നിവരും തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടൻ, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരങ്ങളിൽ സ്കോട്ലാൻഡിനെ വിൻഡീസും നേപ്പാളിനെ ഇംഗ്ലണ്ടും തോൽപ്പിച്ചിരുന്നു.

Content Highlights:T20 Worldcup ; westindies beat england

To advertise here,contact us