ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ അഫ്ഗാന് ക്യാപ്റ്റന്‍ റാഷിദ് ഖാന് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ന്യൂസിലാന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തിലെ പരാജയത്തിന്റെ നിരാശ മാറ്റാനാണ് റാഷിദ് ഖാനും സംഘവും ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമുണ്ട്. സിയാവുര്‍ റഹ്മാന് പകരം നൂര്‍ അഹമ്മദ് ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ ഇലവനിലും ഒരു മാറ്റമുണ്ട്. കോര്‍ബണ്‍ ബോഷിന് പകരം ജോര്‍ജ് ലിന്‍ഡെ ടീമിലെത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: ഐഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, ജോർജ്ജ് ലിൻഡെ, കഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.
അഫ്ഗാനിസ്ഥാൻ പ്ലേയിങ് ഇലവൻ: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, ഗുൽബാദിൻ നായിബ്, സെദിഖുള്ള അടൽ, ദർവീഷ് റസൂലി, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ (ക്യാപ്റ്റൻ), മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി.
Content Highlights: T20 World Cup 2026, AFG vs SA: Afghanistan win toss, opt to bowl vs South Africa in must-win clash