'ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കണം'; പാകിസ്താനോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്‌

ഫെബ്രുവരി 15ന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇന്ത്യ-പാക് മത്സരം നടക്കണമെന്നുമാണ് ബംഗ്ലാദേശിന്‍റെ പുതിയ നിലപാട്

'ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കണം'; പാകിസ്താനോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്‌
dot image

2026 ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ‌ നിന്ന് പിന്മാറണമെന്ന് പാക് ക്രിക്കറ്റ് ബോർഡിനോട് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ നിന്ന് പിന്മാറിയ ബം​ഗ്ലാദേശിനോടുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച നിലപാട് മാറ്റണമെന്ന് ബിസിബി നേരിട്ട് പിസിബിയോട് ആവശ്യപ്പെട്ടതായാണ് പിടിഐ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പിസിബി അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‌വിയും ഐസിസി വൈസ് ചെയർമാൻ ഇമ്രാൻ ഖവാജയുമായി ഇന്നലെ ലാഹോറിൽ വെച്ചുനടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബംഗ്ലാദേ് ക്രിക്കറ്റ് ബോര്‍‍ഡ് പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചത്. മൊഹ്‌സിൻ നഖ്‌വി, ഇമ്രാൻ ഖവാജ കൂടിക്കാഴ്ചയിൽ അമീനുള്‍ ഇസ്ലാമും പങ്കെടുത്തിരുന്നു. തങ്ങളോടുള്ള ഐക്യദാർഢ്യത്തിന് നന്ദിയുണ്ടെന്നും എന്നാൽ ഫെബ്രുവരി 15ന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇന്ത്യ-പാക് മത്സരം നടക്കണമെന്നുമാണ് ബംഗ്ലാദേശിന്‍റെ പുതിയ നിലപാട്.

നിലവില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുന്‍പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ഉപാധികള്‍ വെച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐസിസിക്ക് മുന്നില്‍ വെച്ച മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ പിസിബി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:

ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്താന് അവസരം നല്‍കുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങള്‍. ഇത് അംഗീകരിച്ചാല്‍ മത്സരം കളിക്കാമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐസിസി ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.

Content Highlights: Bangladesh makes special request to PCB: Pakistan's India boycott at T20 World Cup may end

dot image
To advertise here,contact us
dot image