റാണയ്ക്ക് പരിക്കേറ്റപ്പോൾ ടീമിലെത്തി; ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ ഇലവനിലെത്തി; മിന്നും പ്രകടനവുമായി സിറാജ്

ടി 20 ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിലെത്തുന്നത്.

ടി 20 ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിലെത്തുന്നത്. പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ടീമിലെത്തിയെങ്കിലും ഇലവനിൽ കളിക്കുമോ എന്ന കാര്യത്തിൽ അപ്പോഴും സംശയമായിരുന്നു.

എന്നാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പനി ബാധിച്ചതോടെ ആദ്യ മത്സരത്തിൽ തന്നെ താരത്തിന് അവസരം ലഭിക്കുകയായിരുന്നു. കിട്ടിയ അവസരം മുതലാക്കിയ താരം നാലോവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി, ഇന്ത്യയുടെ ഇന്നലത്തെ ലീഡിങ് വിക്കറ്റ് ടേക്കറും സിറാജ് ആയിരുന്നു. ആൻഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, ശുഭം രഞ്ജനെ തുടങ്ങി സ്റ്റാർ ബാറ്റർമാരുടെ വിക്കറ്റുകളാണ്‌ സിറാജ് എറിഞ്ഞിട്ടത്.

ഇന്നലെ യു എസ് എ ക്കെതിരായ മത്സരത്തിൽ 29 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 162 റൺസ് പിന്തുടർന്ന യു.എസ്.എയെ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസിൽ ഒതുക്കാൻ ഇന്ത്യൻ നിരയ്ക്കായി. 49 പന്തിൽ 84 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ബൗളിംഗില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും അര്‍ഷ്ദീപും അക്സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ വരുണ്‍ ഒരു വിക്കറ്റെടുത്തു.

Content Highlights:IND VS USA;Mohammed Siraj's unexpected World Cup entry perfomances

To advertise here,contact us