ഷെപ്പേര്‍ഡിന് ഹാട്രിക്! സ്‌കോട്ട്‌ലന്‍ഡിനെ എറിഞ്ഞിട്ടു; ലോകകപ്പില്‍ വിന്‍ഡീസിന് വിജയത്തുടക്കം

അഞ്ച് വിക്കറ്റാണ് ഷെപ്പേര്‍ഡ് വീഴ്ത്തിയത്

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയത്തുടക്കം. സ്കോട്ട്ലൻഡിനെതിരായ ആവേശപ്പോരാട്ടത്തിൽ 35 റൺസിന്റെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സ്‌കോട്ട്‌ലൻഡ് 18.5 ഓവറിൽ 147 റൺസിന് ഓൾഔട്ടായി.

വിൻഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേർഡ് ഹാട്രിക് നേടിത്തിളങ്ങി. താരം അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. ജേസൺ ഹോൾഡർ മൂന്നുവിക്കറ്റും നേടി.

സ്‌കോട്ട്‌ലൻഡിന് വേണ്ടി ക്യാപ്റ്റൻ റിച്ചി ബെറിങ്ടൺ മികച്ച പ്രകടനം നടത്തിയെങ്കിലും സ്കോട്ട്ലൻഡിനെ വിജയത്തിലെത്തിക്കാനായില്ല. 24 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 42 റൺസാണ് താരം നേടിയത്. ടോം ബ്രീസ് (35 റൺസ്), ജോർജ് മുൻസി (19) എന്നിവരും പൊരുതി.

Content Highlights: T20 World Cup 2026: Romario Shepherd's hat-trick leads West Indies to victory over Scotland

To advertise here,contact us