അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയിട്ടുണ്ട്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. താരം 55 പന്തിൽ സെഞ്ച്വറി തികച്ചു.
എട്ട് സിക്സറും എട്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. അഫ്ഗാനിസ്ഥാനെതിരെ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ താരം അർധ സെഞ്ച്വറിയിരുന്നു . താരമിപ്പോഴും പുറത്താകാതെ ക്രീസിലുണ്ട്.
53 റൺസുമായി ആയുഷ് മാത്രെ പുറത്തായി. ഒമ്പത് റൺസ് നേടിയ മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.
അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
Content Highlights: ; Vaibhav suryavanshi century vs england in under 19 worldcup final