സ്മൃതിയുടെ വജ്രായുധം; സീസണിൽ ഇക്കോണമി ആറിൽ താഴെ മാത്രം; RCB യുടെ സ്റ്റാർ പേസർ ലൗറൻ ബെൽ

2026 വനിതാ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കളായിരിക്കുകയാണ്.

2026 വനിതാ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കളായിരിക്കുകയാണ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്.

ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി അവസാന ഓവറിൽ മറികടന്നു. ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ജോര്‍ജിയ വോളും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി.

തോറ്റെങ്കിലും പൊരുതി തന്നെയാണ് ജമീമയും സംഘവും മടങ്ങുന്നത്. എലിമിനേറ്ററിൽ അർധ സെഞ്ച്വറിയുമായി ടീമിനെ ഫൈനലിലേക്ക് നയിച്ച ജമീമ ഇന്ന് ഫൈനലിലും വെടിക്കെട്ട് ഫിഫ്റ്റി നേടി. ലിസ ലീ, ലോറ വോൾവർട്ട്, ഷെഫാലി, ഹെൻറി തുടങ്ങി ബാറ്റെടുത്തവരെല്ലാം ഡൽഹിക്ക് വേണ്ടി തിളങ്ങി.

സീസണിൽ 9 മത്സരങ്ങളിൽ ആറിന് താഴെ ഇക്കോണമിയിൽ പന്തെറിഞ്ഞ് 12വിക്കറ്റും നേടിയ ആർസിബിയുടെ മികച്ച പേസർ ലൗറൻ ബെൽ മാത്രമാണ് ഇന്നലെ അടികൊള്ളാതെ പോയത്. നാലോവർ എറിഞ്ഞ താരം 19 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. അന്തരാഷ്ട്ര ക്രിക്കറ്റിൽ ഇംഗണ്ടിന്റെ മിന്നും താരമായ ബെൽ ഇതിനകം തന്നെ അന്തരാഷ്ട്ര ക്രിക്കറ്റിൽ നൂറിലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Content Highlights: ; louren bell crucial impact in rcb trophy win in wpl with smrithi mandhana

To advertise here,contact us