ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ് ഹർഷിത് റാണ പുറത്ത്

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി.

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായേക്കും. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ റാണ 16 റൺസ് വഴങ്ങിയിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിസിസിഐ ഇതുവരെ തയ്യാറാറില്ല. സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കെയാണ് മറ്റൊരു ഓൾ റൗണ്ടറായ റാണയുടെ പരിക്ക്.

ഹർഷിത് റാണയ്ക്ക് പകരക്കാരാകാൻ സാധ്യതയുള്ളത് മൂന്ന് പേരാണ്. ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയാണ് ലിസ്റ്റിൽ ആദ്യത്തെയാൾ. ഇന്ത്യ എ ടീമിനൊപ്പമുള്ള ഇടം കൈ പേസറായ ഖലീൽ അഹമ്മദ്, സീനിയർ താരം മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് രണ്ട് പേർ.

Content Highlights: ;Harshit Rana out from T20 World Cup after knee injury

To advertise here,contact us