കിരീടശാപം മാറ്റാൻ ഡൽഹി; രണ്ടാം കിരീടത്തിലേക്ക് ആർസിബി; WPL ൽ ഇന്ന് കലാശപ്പോര്

വ​നി​താ പ്രീ​മി​യ​ർ ലീ​ഗിന്റെ നാലാം പതിപ്പിൽ ഇന്ന് കലാശപ്പോരാട്ടം.

വ​നി​താ പ്രീ​മി​യ​ർ ലീ​ഗിന്റെ നാലാം പതിപ്പിൽ ഇന്ന് കലാശപ്പോരാട്ടം. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും ഫൈ​ന​ലി​ൽ തോ​ൽ​ക്കേ​ണ്ടി​വ​ന്ന ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഒ​രി​ക്ക​ൽ​ക്കൂ​ടി ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ എ​തി​രാ​ളി​ക​ളാ​യി എത്തുന്നത് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വാണ്.

ഇന്ത്യൻ ക്രിക്കറ്റിൽ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളു​മാ​യ സ്മൃ​തി മ​ന്ദാ​ന ആ​ർ.​സി.​ബി​യെ​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് ഡ​ൽ​ഹി​യെ​യും ന​യി​ച്ച് ക​ള​ത്തി​ലി​റ​ങ്ങും. രാ​ത്രി 7.30 മു​ത​ൽ വഡോദര സ്റ്റേഡിയത്തിലാണ് മ​ത്സ​രം. ലീ​ഗ് റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് നേ​രി​ട്ട് ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ബം​ഗ​ളൂ​രു. എ​ലി​മി​നേ​റ്റ​ർ ക​ളി​ച്ച് ഗു​ജ​റാ​ത്ത് ജ​യ​ന്റ്സി​നെ തോൽപ്പിച്ചാണ് ഡൽഹിയുടെ വരവ്.

മി​ക​വു​റ്റ ഒ​രു​പി​ടി താ​ര​ങ്ങ​ൾ ഇ​രു​ഭാ​ഗ​ത്തു​മു​ണ്ട്. ബാറ്റിങ്ങിൽ സ്മൃ​തി​ക്കൊ​പ്പം ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്യു​ന്ന ഓസീസുകാരി ഗ്രേ​സ് ഹാ​രി​സ്, തു​ട​ർ​ന്ന് വ​രു​ന്ന ജോ​ർ​ജി​യ വോൾ, റി​ച്ച ഘോഷ് തുടങ്ങി താരങ്ങളെല്ലാം ആർസിബിയിൽ മിന്നും ഫോമിലാണ്. ന​ദീ​ൻ ഡി ​ക്ല​ർ​ക്ക് ന​യി​ക്കു​ന്ന പേ​സ് ബൗ​ളി​ങ് നി​ര​യും ശ്രേ​യ​ങ്ക പാ​ട്ടീ​ലി​ന്റെ സ്പി​ന്നും മികവ് പുലർത്തുന്നു.

ഷ​ഫാ​ലി വ​ർ​മ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ലി​സെ​ലെ ലീ​യും ഇ ലോ​റ വോ​ൾ​വാ​ർ​ട്ട് തുടങ്ങി വെടിക്കെട്ട് ബാറ്റർമാർ ഡൽഹിയിലുമുണ്ട്. വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി ന​ന്ദ​നി ശ​ർ​മ​യും ചി​നേ​ലെ ഹെ​ൻ​ട്രി​യു​മാ​ണ് പേ​സ് ക​രു​ത്ത്. മ​ല​യാ​ളി ഓ​ൾ റൗ​ണ്ട​ർ മി​ന്നു മ​ണിയുമുണ്ട്

ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്: ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), ഷ​ഫാ​ലി വ​ർ​മ, ലി​സെ​ലെ ലീ, ​ലോ​റ വോ​ൾ​വാ​ർ​ട്ട്, മ​രി​സാ​ൻ കാ​പ്പ്, അ​ലാ​ന കി​ങ്, മി​ന്നു മ​ണി, താ​നി​യ ഭാ​ട്യ, ലൂ​സി ഹാ​മി​ൽ​ട്ട​ൺ, ചി​നേ​ലെ ഹെ​ൻ​ട്രി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണ, ന​ന്ദ​നി ശ​ർ​മ, ശ്രീ​ച​ര​ണി, പ്ര​ഗ​തി സി​ങ്, എ​ഡ് ല ​ശ്രു​ജാ​ന.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ലോ​റ​ൻ ബെ​ൽ, ഗ്രേ​സ് ഹാ​രി​സ്, ജോ​ർ​ജി​യ വോ​ൾ, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, റി​ച്ച ഘോ​ഷ്, ദ​യാ​ല​ൻ ഹേ​മ​ല​ത, ഗൗ​ത​മി നാ​യി​ക്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, രാ​ധ യാ​ദ​വ്, പ്ര​ത്യൂ​ഷ കു​മാ​ർ, പ്രേ​മ റാ​വ​ത്ത്, അ​രു​ന്ധ​തി റെ​ഡ്ഡി, സ​യാ​ലി സ​ത്ഗാ​രെ, ലി​ൻ​സി സ്മി​ത്ത്, പൂ​ജ വ​സ്ത്ര​കാ​ർ.

Content Highlights: ; WPL 4; RCB VS DC Final Preview

To advertise here,contact us