അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി അഫ്ഗാനിസ്ഥാന്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് അടിച്ചെടുത്തു. ഫൈസല്‍ ഖാന്റെയും ഉസൈറുള്ളായുടെയും വെടിക്കെട്ട് സെഞ്ച്വറികളാണ് അഫ്ഗാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
93 പന്തില്‍ 110 റണ്‍സെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ സെഞ്ച്വറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി ഓപ്പണര്‍ ഉസ്മാന് സാദത്ത് 39റൺസും ഖാലിദ് അഹമ്മദ് സായി 31 റണ്‍സുമെടുത്തു. മൂന്നാം വിക്കറ്റില്‍ ഉസൈറുള്ള നിയാസി-ഫൈസല്‍ ഷിനോസോദ സഖ്യം 130 പന്തില്‍ 148 റണ്‍സെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.
Content Highlights: U19 World Cup 2026 Semifinal: Faisal Shinozada, Uzairullah Niazai centuries power Afghanistan to 310/4 vs India