'താരങ്ങളെ വിമർശിക്കാനറിയില്ല'; കമന്ററേറ്ററാകാനില്ലെന്ന് ധോണി

ക്രിക്കറ്റിൽ കമന്റേറ്ററാൻ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി

ക്രിക്കറ്റിൽ കമന്റേറ്ററാൻ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി. പല മുൻതാരങ്ങളും വിരമിച്ച ശേഷം കമന്ററിയിലേക്ക് തിരിയുമ്പോൾ ആ മേഖലയിൽ ധോണിയെ എന്ത് കൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിനാണ് ധോണി ഉത്തരം നൽകിയത്.

മത്സരം വിശദീകരിക്കുന്നതിനും താരങ്ങളെ വിമർശിക്കുന്നതും വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അത് തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു. ഓരോ താരങ്ങളുടെയും സ്റ്റാറ്റിസ്റ്റിക്‌സ് ഓർത്തിരിക്കാൻ തനിക്ക് കഴിയില്ല. എന്നാൽ ചില വ്യക്തികൾക്ക് അതൊക്കെ വളരെ കൃത്യമായി പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാൻ വളരെ നല്ല ശ്രോതാവാണ്. ഏറ്റവും അടുപ്പമുള്ളവരുമായി സംസാരിക്കാറുണ്ട്. എന്നാൽ എനിക്ക് അറിയാത്ത വിഷയങ്ങളിൽ സംസാരിക്കാറില്ല. കേൾക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാൻ കഴിയും,ധോണി പറഞ്ഞു.

2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം ധോണി അധികം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയോ ക്രിക്കറ്റ് ചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ഐപിഎൽ മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കുന്നത്.

Content Highlights: Dhoni calls cricket commentary ‘very difficult’;

To advertise here,contact us