അടുത്ത ആഴ്ച്ച ആരംഭിക്കുന്ന ഐസിസി ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യയിലും ശ്രീലങ്കയിലും വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന് എങ്ങനെയാകും എന്നുള്ള ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇതിനിടെ പ്ലെയിങ് ഇലവന് തിരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം പാര്‍ത്ഥീവ് പട്ടേല്‍. മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് അദ്ദേഹം ഇലവനെ തിരഞ്ഞടുത്തത്.
നിലവില്‍ മികച്ച ഫോമിലുള്ള കളിക്കാരെയാണ് ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ടീമില്‍ വേണ്ടതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ ഇഷാന് മിന്നും സെഞ്ച്വറി നേടിയിരുന്നു. അവന്റെ വിക്കറ്റ് കീപ്പിംഗും മികച്ചതാണ്.
അതിനാല്‍ സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം ഇഷാനാണെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. മൂന്നാമനായി തിലക് വര്‍മയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമാണ് പാര്‍ത്ഥീവ് പട്ടേലിന്റെ ടീമില്‍. ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മക്കൊപ്പം കിഷന് ഇറങ്ങും.
ഹാര്ദിക്ക പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിങ് എന്നിവരടങ്ങുന്നതാണ് അമേരിക്കക്കെതിരായ ഉദ്ഘാടന മത്സരത്തിനായി പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ മധ്യനിര. ജസ്പ്രീത് ബുംറ, അര്ഷ്ീപ് സിങ് എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളെടുക്കും.
ആദ്യ മത്സരത്തിനുള്ള പാര്‍ത്ഥീവ് പട്ടേലിന്റെ പ്ലെയിങ് ഇലവന്: അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
Content Highlights- Parthiv Patel Selected his playin eleven of Indian team in first game against USA