വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണിന്റെ ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ഫൈനൽ പ്രവേശം. ഡബ്ലിയു പി എല്ലിന്റെ നാല് സീസണിലും ഫൈനലിൽ പ്രവേശിക്കാൻ ഇതോടെ ഡൽഹിക്കായി. എന്നാൽ ഒരു കിരീടം പോലും നേടാനായിട്ടില്ല. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളരുവാണ് എതിരാളികൾ.
ഇന്നത്തെ എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഗുജറാത്ത് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. ബെത്ത് മൂണി 62 റൺസും ജോർജിയ 35 റൺസും നേടി. ഡൽഹിക്കായി ഹെൻറി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ ലിസ്ലി ലീ (43 ), ഷെഫാലി വർമ(31 ), ലൗറ വോൾവാർഡ്(32 ), ജെമീമ റോഡ്രിഗസ് (41 ) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി.
Content Highlights: Defeated Gujarat; Delhi in final for the fourth time; opponent RCB