വൈഭവ് മിന്നിയില്ല; പാകിസ്താനെതിരെ 252ന് ഓളൗട്ടായി ഇന്ത്യ u19

ഇന്ത്യക്ക് വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്

അണ്ടര്‍ 19 ലോകകപ്പില്‍ നിര്‍ണായക സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 253 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി. 98 പന്തില്‍ 68 റണ്‍സടിച്ച വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവംഷി 22 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങി. വേദാന്ത് ത്രിവേദി മടങ്ങിയശേഷം കനിഷ് ചൗഹാനും ഖിലന്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പാകിസ്താന് വേണ്ടി അബ്ദുള്‍ സുബ്ഹാന്‍ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിങ്് വിക്കറ്റില്‍ 47 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു. എന്നാല്‍ നാല് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. സയ്യാം എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തില്‍ വൈഭവ് വിക്കറ്റ് കീപ്പര്‍ ഹംസ സഹൂറിന് ക്യാച്ച് നല്‍കി. പിന്നാലെ ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ആയുഷ് മാത്രെ. നേരിട്ട രണ്ടാം പന്തില്‍ തന്നെ മാത്രെ (0) മടങ്ങി. ഇത്തവണയും വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്.

ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ മലയാളി താരം ആരോണ്‍ കൂടി മടങ്ങിയതോടെ മൂന്നിന് 47 എന്ന നിലയിലായി ഇന്ത്യ. സുബ്ഹാന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ആരോണ്‍ മടങ്ങുന്നത്. പിന്നീട് വേദാന്ത് ത്രിവേദിയും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് 62 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ 100 കടത്തി പ്രതീക്ഷ നല്‍കി.

വാലറ്റത്ത് തകര്‍ത്തടിച്ച ആര്‍ എസ് അബ്രീഷം(38 പന്തില്‍ 29), എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ കനിഷ്‌ക് ചൗഹാനും (29 പന്തില്‍ 35), ഖിലന്‍ പട്ടേലും(15 പന്തില്‍ 21) ചേര്‍ന്നാണ് 250 കടത്തിയത്.

Content Highlights- Pakistan Needed 253 against ind in U19 worldcup super six

To advertise here,contact us