ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ മലയാളി താരം സഞ്ജു സാംസണ് പകരം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനായിരുന്നു ഇറങ്ങിയത്. കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെച്ച സഞ്ജുവിന് പകരം സെഞ്ച്വറി നേടിയ ഇഷാനെ വിക്കറ്റ് കീപ്പറായി ഇറക്കിയത് പല തരം ആശങ്കകൾക്കും ചർച്ചകൾക്കും ഇടയാക്കുകയും ചെയ്തു. ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിന് നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളക്കം പുറത്തുവന്നിരുന്നു. ഇഷാൻ കിഷൻ കീപ്പർ ഗ്ലൗ അണിഞ്ഞതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തുനിന്ന് മാറ്റിയത് അവസാനനിമിഷമായിരുന്നുവെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പിങ് ഗ്ലൗസുമണിഞ്ഞ് പൂർണ സജ്ജനായി ഇറങ്ങിയ സഞ്ജുവിനെ അവസാന നിമിഷം മാറ്റുന്നതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്.
ഗ്ലൗസും ഹെല്‍മെറ്റും ഗാര്‍ഡുമെല്ലാം ധരിച്ച് മൈതാനത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയതായിരുന്നു സഞ്ജു. ഈ സമയത്താണ് വിക്കറ്റ് കീപ്പിംഗ് ചുമതല ഇഷാന് കിഷന് നിര്‍വ്വഹിക്കുമെന്ന സന്ദേശം സഞ്ജുവിനെ തേടിയെത്തിയത്. ഇതോടെ തയ്യാറെടുപ്പുകളെല്ലാം ഉപേക്ഷിച്ച് സഞ്ജു ഒരു ചെറുപുഞ്ചിരിയോടെ ഫീല്‍ഡറായി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു.
Sanju Samson came out with full preparation for wicketkeeping with gloves, helmet, and L guard, but suddenly he got a message from Gautam Gambhir and Suryakumar Yadav that Ishan Kishan will do the keeping.Feel for him, but he himself is the reason behind all this 💔 pic.twitter.com/YOtI4PEEdJ
ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പായി ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമെന്ന നിലയിൽ സഞ്ജുവിന് ഏറെ പ്രധാനമായിരുന്നു കാര്യവട്ടത്തെ മത്സരം. മലയാളികളുടെ പ്രിയപ്പെട്ട താരം സ്വന്തം നാട്ടിൽ ഫോമിലേക്കുയരുമെന്ന് ആരാധകരും ടീം മാനേജ്മെന്റും പ്രതീക്ഷിച്ചെങ്കിലും ആറ് പന്ത് മാത്രം നേരിട്ട് ആറ് റൺസുമായി ഡീപ് തേർഡിൽ പിടികൊടുത്തുള്ള മടക്കം ഏവരെയും നിരാശപ്പെടുത്തി. മത്സരത്തിൽ ലഭിച്ച അവസരം മുതലെടുത്ത ഇഷാൻ കിഷൻ 43 പന്തിൽ 103 റൺസിന്റെ വെടിക്കെട്ട് ഇന്നിങ്സ് പ്രകടനവുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായകവുമായി.
Content Highlights: INDvs NZ: Sanju Samson's wicket keeping change in last minute, video goes viral