'ബി ടീമിനെ അയച്ച് പാക് ടീമിനെ അപമാനിക്കുന്നു'; ലോകകപ്പിന് മുമ്പായി അടുത്ത വിവാദം

'ഇന്ത്യയുമായുള്ള തർക്കങ്ങൾക്കപ്പുറം, മറ്റ് രാജ്യങ്ങൾ പാക് പര്യടനങ്ങൾ ഗൗരവത്തോടെ കാണുന്നില്ല'

ടി20 ലോകകപ്പിന് മുന്നോടിയായി പാകിസ്താനിൽ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിൽ പ്രമുഖ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം. ലാഹോറിൽ നടന്ന പാകിസ്താൻ - ഓസ്ട്രേലിയ ആദ്യ ടി20 മത്സരത്തിൽ പ്രധാന താരങ്ങളെ കളിപ്പിക്കാതെ പുറത്തിരുത്തിയതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചകൾ സജീവമായത്

എന്നാൽ, ജോഷ് ഹേസൽവുഡ്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെൽ, നഥാൻ എല്ലിസ് തുടങ്ങിയ മുന്നിര താരങ്ങളെ പുറത്തിരുത്തിയതിൽ വിശദീകരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി താരങ്ങൾക്ക് വിശ്രമം അനുവദിച്ചെന്നാണ് പുറത്തുവരുന്ന ആ വിശദീകരണം.

മൂന്ന് പുതുമുഖങ്ങളെ കളത്തിലിറക്കിയാണ് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിനായി ഓസിസ് ടീം മൈതാനത്തെത്തിയത്. നായകൻ മിച്ചൽ മാർഷ് തുടങ്ങി മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവരടക്കം പരിചയസമ്പന്നരായ താരങ്ങളെ കളത്തിൽ ഇറാക്കിതിരുന്നത് ആരാധകരെയും ചൊടിപ്പിച്ചു. പാക് ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതുപോലെയായിരുന്നു ഓസ്‌ട്രേലിയയുടെ നടപടിയെന്നായിരുന്നു ക്രിക്കറ്റ് നിരീക്ഷകനായ ഒമൈർ അലവി പറഞ്ഞു.

'ഏത് ടീമിനെ അയക്കണമെന്ന് തീരുമാനിക്കുന്നത് അതാത് രാജ്യങ്ങളാണെന്നും, മത്സരങ്ങൾ കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ബോർഡിനെ സംബന്ധിച്ച് പ്രധാനം' പിസിബിയുമായി അടുത്ത നിൽക്കുന്ന വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുമായുള്ള തർക്കങ്ങൾക്കപ്പുറം, മറ്റ് രാജ്യങ്ങൾ പാക് പര്യടനങ്ങൾ ഗൗരവത്തോടെ കാണുന്നില്ല എന്നതും ചർച്ചാവിഷയമായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഓസീസിനെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരം പാകിസ്താൻ 22 റൺസിന് ജയിച്ചിരുന്നു. സയിം അയൂബിന്റെ ആൾറൗണ്ട മികവിലായിരുന്നു പാക് വിജയം. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ഓസീസിനെ പരാജയപ്പെടുത്തുന്നത് എന്ന സവിശേഷതയും ഈ വിജയത്തിനുണ്ട്.

Content Highlights: pakistan cricket new controversy before worldcup

To advertise here,contact us