ഡി കോക്കിന് വെടിക്കെട്ട് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസവിജയം

വണ്‍ഡൗണായി എത്തിയ റയാന്‍ റിക്കിള്‍ട്ടണ്‍ 36 പന്തില്‍ പുറത്താകാതെ 77 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു

ഡി കോക്കിന് വെടിക്കെട്ട് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസവിജയം
dot image

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ നടന്ന മത്സരത്തിൽ‌ ഏഴ് വിക്കറ്റിന്റെ ആവേശവിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 222 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 17.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-0ത്തിന് പ്രോട്ടീസ് സ്വന്തമാക്കി.

ഓപ്പണറും സൂപ്പർ താരവുമായ ക്വിന്റൺ ഡികോക്കിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 49 പന്തിൽ നിന്ന് 115 റൺസാണ് ഡികോക്ക് അടിച്ചുകൂട്ടിയത്. 10 സിക്സറുകളും ആറ് ബൗണ്ടറികളുമാണ് ഡി കോക്കിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വണ്‍ഡൗണായി എത്തിയ റയാന്‍ റിക്കിള്‍ട്ടണ്‍ 36 പന്തില്‍ പുറത്താകാതെ 77 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെടുത്തത്. വിൻഡീസിന് വേണ്ടി ഷിംറോൺ ഹെറ്റ്മെയർ (75), ഷെർഫെയ്ൻ റുഥർഫോർഡ് (57) എന്നിവർ അർധ സെഞ്ച്വറി നേടി. 22 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് വിൻഡീസിനെ വലിയ സ്കോറിലെത്താതെ തടഞ്ഞത്. മാർകോ യാൻസണും ക​ഗിസോ റബാദയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Content Highlights: SA vs WI 2nd T20: South Africa seal comfortable 7-wicket win, powered by Quinton de Kock's century

dot image
To advertise here,contact us
dot image