വായുമലിനീകരണം; രഞ്ജി ട്രോഫിയില്‍ മുംബൈ-ഡല്‍ഹി മത്സരത്തിന് താരങ്ങൾ ഇറങ്ങിയത് മാസ്ക് ധരിച്ച്

സർഫറാസ് ഖാൻ, മുഷീർ ഖാൻ, ഹിമാൻശു സിങ് എന്നീ താരങ്ങൾ മാസ്‌ക് ഉപയോഗിച്ചു

ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈ താരങ്ങൾ മാസ്‌ക് ധരിച്ചുവന്നത് ശ്രദ്ധ നേടുന്നു. മുംബൈയിലെ രൂക്ഷമായ വായുമലിനീകരണം പ്രതിരോധിക്കാനാണ് ഫീൽഡിങ്ങിനിടെ മുംബൈ താരങ്ങൾ മാസ്‌ക് ധരിച്ച് ഇറങ്ങിയത്. മുംബൈയുടെ സർഫറാസ് ഖാൻ, സഹോദരൻ മുഷീർ ഖാൻ, ഹിമാൻശു സിങ് എന്നീ താരങ്ങൾ മാലിന്യത്തിൽ നിന്ന് സംരക്ഷണം നേടാൻ മാസ്‌ക് ഉപയോഗിച്ചു.

മുംബൈയിലെ ബികെസിയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമിയിൽ വ്യാഴാഴ്ച നടന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് ഡി മത്സരത്തിലാണ് അപൂർവസംഭവം ഉണ്ടായത്. നഗരത്തിൽ മലിനീകരണം ആവർത്തിച്ചുള്ള ഒരു ആശങ്കയാണെങ്കിലും ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാർ മാസ്ക് ധരിക്കുന്നത് അപൂർവമാണ്. മാലിന്യപ്രശ്നങ്ങൾ രൂക്ഷമായ നഗരങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങൾ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അതീവ ശ്രദ്ധ വേണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.

മത്സരം ആരംഭിച്ചപ്പോൾ, കളിക്കാരും അധികൃതരും ആരാധകരും മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ അജിത് പവാറിന് ആദരസൂചകമായ ഒരു നിമിഷം മൗനപ്രാർത്ഥന നടന്നിരുന്നു. ടോസ് നേടിയ മുംബൈയ്ക്കെതിരെ മോശമായ തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. എന്നാൽ സനത് സാംഗ്വാൻ 118 റൺസ് നേടി, ടീമിനെ 220/8 എന്ന മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.

Content Highlights: Air pollution in Mumbai forced players to wear face masks during the Ranji Trophy match against Delhi, affecting play

To advertise here,contact us