മുണ്ടുടുത്ത് സൂര്യയും സംഘവും; പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച് ഇന്ത്യൻ താരങ്ങള്‍, ദൃശ്യങ്ങള്‍ വൈറൽ

ഇന്ത്യ-ന്യൂസിലാൻഡ് അഞ്ചാം ടി20 മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ താരങ്ങൾ തിരുവനന്തപുരത്തെത്തിയത്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി തിരുവനന്തപുരത്തെത്തിയതാണ് ഇന്ത്യൻ‌ ടീം. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാൻഡ് അഞ്ചാം ടി20 മത്സരം.

മത്സരത്തിനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ഇന്ത്യൻ താരങ്ങൾ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് എന്നിവര‌ടക്കമുള്ള താരങ്ങളാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. കേരളത്തിന്റെ പരമ്പരാ​ഗത വസ്ത്രമായ മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

VIDEO | Kerala: Indian cricket team players don traditional attire to offer prayers at Sree Padmanabhaswamy Temple.(Full video available on PTI Videos – https://t.co/n147TvrpG7)#Kerala pic.twitter.com/wv4FLmtBJQ

ഏകദേശം അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ച ടീം അംഗങ്ങൾ ദർശനം പൂർത്തിയാക്കി പ്രസാദവും സ്വീകരിച്ചാണ് മടങ്ങിയത്. ഇന്ത്യൻ താരങ്ങളെ കാണാനായി ക്ഷേത്ര പരിസരത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നെങ്കിലും കനത്ത സുരക്ഷാ വലയത്തിലാണ് പൊലീസ് ഇവരെ തിരിച്ച് ഹോട്ടലിലേക്ക് എത്തിച്ചത്.

Content Highlights: IND vs NZ: Members of the Indian cricket team visit the Sree Padmanabhaswamy Temple Thiruvananthapuram

To advertise here,contact us