'ഇയാളുടെ വിഷമം ഞാന്‍ വിരാടിനോട് സംസാരിച്ചു'; കുത്തിത്തിരിപ്പിന് ശ്രമിച്ചയാളെ ട്രോളി അശ്വിന്‍

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്ന അശ്വിന്‍ 2024 ടി-20 ലോകകപ്പ് ഫൈനലിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും ആര്‍ അശ്വിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിവെക്കാന്‍ ശ്രമിച്ച ആരാധകനെ ട്രോളി അശ്വിന്‍. ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാം മത്സരത്തിന് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്ന അശ്വിന്‍ 2024 ടി-20 ലോകകപ്പ് ഫൈനലിനെ കുറിച്ച് സംസാരിച്ചിരുന്നു.

അന്ന് ഇന്ത്യ വിജയിച്ചത് സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിന്റെയും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങിന്റെയും മികവിലാണെന്ന് പറഞ്ഞ അശ്വിന്‍ വിരാടിന്റെ ഇന്നിങ്‌സിനെ കുറിച്ച് സംസാരിച്ചില്ലായിരുന്നു.

ഇതിനെതിരെ ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചു. 'അശ്വിന്‍ ഇന്‍ഡയറക്ടായി ടി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ വിരാടിനേക്കാള്‍ മുകളില്‍ വെക്കുകയാണ്' എന്നായിരുന്നു അദ്ദേഹം രാജിവ് എന്ന എക്‌സ് ഹാന്‍ഡില്‍ കുറിച്ചത്. എന്നാല്‍ ഇതിന് തക്കതായി മറുപടിയാണ് മുന്‍ സ്പിന്നര്‍ നല്‍കുന്നത്.

'വിരാടിനോട് രാജീവിന്റെ വിഷമം അറിയിച്ചിരുന്നു, ഇത് പോലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആരാധക യുദ്ധത്തെ കുറിച്ച് വിരാട് സംസാരിച്ച് ാെരുപാട് ചിരിച്ചുയ ഒറു ബോണ്ടുണ്ടാക്കാനും സംസാരിക്കാനും സഹായിച്ചതിന് നന്ദി,' അശ്വിന്‍ കുറിച്ചു.

Content Highlights-“We both had a good laugh” - R Ashwin hits back at troll over 2024 wc final

To advertise here,contact us