അങ്കിത് ശർമയ്ക്ക് അഞ്ച് വിക്കറ്റ്; രഞ്ജിട്രോഫിയിൽ ഗോവയ്‌ക്കെതിരെ കേരളത്തിന് മുൻതൂക്കം

കേരളത്തിനായി അങ്കിത് ശര്‍മ 88 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തു

രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ഗോവയ്ക്കെതിരെ കേരളത്തിന് മുൻ‌തൂക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗോവ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തിട്ടുണ്ട്.

86 റണ്‍സെടുത്ത ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്കോറര്‍. യാഷ് കസ്‌വങ്കര്‍ അര്‍ധസെഞ്ചുറി(50) നേടി. കേരളത്തിനായി അങ്കിത് ശര്‍മ 88 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തു. അർജുൻ ടെണ്ടുൽക്കർ (36 ), സ്നേഹാല്‍ കൗതാങ്കർ (29 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

എലൈറ്റ് എ ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയുമായി 16 പോയിന്റുള്ള കേരളം മൂന്നാമതാണ്. 16 പോയിന്റുള്ള മധ്യപ്രദേശ് രണ്ടാമതും 20 പോയിന്റുള്ള കർണാടക ഒന്നാമതുമാണ്. കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ ഇതിനകം തന്നെ അസ്തമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റണ്ണറപ്പർ കൂടിയായിരുന്നു കേരളം.

Content highlights:; Ankit Sharma takes five wickets; Kerala takes lead against Goa in Ranji Trophy;

To advertise here,contact us