2,4,6,4,6,6! വിശാഖപട്ടണത്ത് ശിവം ദുബെയുടെ 'അതിരടി'! നിർ‌ണായക ഫിഫ്റ്റി

ദുബെയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്

ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ഇന്നിങ്‌സുമായി ശിവം ദുബെ. നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ച ദുബെയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ആറാമനായി ക്രീസിലെത്തിയ ശിവം ദുബെ 15 പന്തുകളില്‍ നിന്നാണ് ഫിഫ്റ്റി തികച്ചത്. ആറ് സിക്‌സും രണ്ട് ബൗണ്ടറികളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇഷ് സോധി എറിഞ്ഞ 12-ാം ഓവറില്‍ മാത്രം 2,4,6,4,6,6 എന്നിങ്ങനെ 29 റണ്‍സാണ് താരം അടിച്ചെടുത്തത്.

Content Highlights: IND vs NZ, 4th T20: Shivam Dube Slams 6 Sixes, Hits Fifty In 15 Balls; India Fight Back

To advertise here,contact us