ഇന്ത്യയ്ക്കെതിരായ നാലാം ടി20യില് ന്യൂസിലാന്ഡ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് സൂര്യകുമാര് യാദവ് ആദ്യം ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിശാഖപട്ടണത്താണ് മത്സരം.
ഒരു മാറ്റവുമായാണ് ഇന്ത്യ വിശാഖപട്ടണത്ത് ഇറങ്ങുന്നത്. പരിക്കേറ്റ ഇഷാന് കിഷന് പകരം അര്ഷ്ദീപ് സിങ് ഇലവനിലെത്തി.
മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിര്ണായകമാണ്. പരമ്പരയില് ഇതുവരെ തിളങ്ങാന് കഴിയാത്ത സഞ്ജുവിന് ലോകകപ്പിനുള്ള ഇലവനില് ഇടമുറപ്പിക്കാന് ഇനിയുള്ള മത്സരങ്ങളില് മികവ് പുറത്തെടുത്തേ പറ്റൂ.
ന്യൂസിലാൻഡ് പ്ലേയിങ് ഇലവന്: ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), സക്കറി ഫോൾക്സ്, മാറ്റ് ഹെൻറി, ഇഷ് സോധി, ജേക്കബ് ഡഫി.
A look at #TeamIndia's Playing XI for the 4⃣th T20I 🙌Updates ▶️ https://t.co/GVkrQKKyd6 #INDvNZ | @IDFCFIRSTBank pic.twitter.com/ikU4hjik7F
ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഹർഷിത് റാണ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
Content Highlights: IND vs NZ 4th T20: India wins toss and opts to bowl first vs New Zealand in Visakhapatnam