സഞ്ജുവിന് അഗ്നി പരീക്ഷ! ഇന്ത്യ-ന്യൂസിലാന്‍ഡ് നാലാം ടി-20 ഇന്ന്

മൂന്ന് കളിയിലും പരാജയപ്പെട്ട താരത്തിന് ടീമിലെ തന്റെ സ്ഥാനത്തിന് നീതിപുലര്‍ത്തേണ്ടതുണ്ട്.

ഇന്ത്യ - ന്യൂസിലാന്‍ഡ് നാലാം ട്വന്റി 20 ഇന്ന്. വിശാഖപട്ടണത്ത് വൈകിട്ട് ഏഴ് മണിക്കാണ് കളി ആരംഭിക്കുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. പരമ്പര ഇപ്പോള്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മലയാളി താരമായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്നത്തെ മത്സരം അഗ്നിപരീക്ഷയാണ്. മൂന്ന് കളിയിലും പരാജയപ്പെട്ട താരത്തിന് ടീമിലെ തന്റെ സ്ഥാനത്തിന് നീതിപുലര്‍ത്തേണ്ടതുണ്ട്.

പ്രതിഭയും സാങ്കേതിക തികവും ആക്രമണോത്സുകതയുമുള്ള മലയാളിതാരത്തിന് പരമ്പരയില്‍ നേടാനായത് വെറും 16 റണ്‍സ് മാത്രം. ലോകകപ്പിന് മുന്‍പ് ഫോമിലേക്ക് തിരികെ എത്തേണ്ടത് സഞ്ജുവിനും ഇന്ത്യക്കും അനിവാര്യമാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ഇലവനില്‍ ഇടം നേടുക എന്നുള്ളത് സഞ്ജുവിന് ബുദ്ധിമുട്ടാകും. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനെയും മധ്യനിരയില്‍ മറ്റൊരു താരത്തെയും ഇന്ത്യ ഇലവനില്‍ പരീക്ഷിച്ചേക്കും.

മിന്നും ഫോമിലുള്ള ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവു മികച്ച ഫോമിലാണ്. ഫിനിഷിങ് ലൈനില്‍ ഹാര്‍ദിക്ക് പാണ്ഡ്യയും റിങ്കു സിങ്ങും ചേരുമ്പോള്‍ ബാറ്റിങ് അതിശക്തമാകുന്നു.

ബൗളിങ്ങില്‍ ജസ്പ്രീത് ബുംറക്കും രവി ബിഷ്ണോയ്ക്കും പകരം അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും ഇലവനിലെത്തിയേക്കും. പരമ്പയിലെ ആദ്യ ജയം തേടുന്ന കിവീസിന് യിംസ് നീഷവും ലോക്കി ഫെര്‍ഗ്യൂസനും തിരിച്ചെത്തുന്നത് കരുത്താവും. ഇതോടെ കയ്ല്‍ ജമേഴ്‌സണും ജേക്കബ് ഡഫിയും പുറത്തിരിക്കേണ്ടിവരും.

Content Highlights- all eyes on Sanju Samson as India will meet against NZ in fourth t2Oi

To advertise here,contact us