17 വര്‍ഷത്തെ കരിയറിന് വിരാമം; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍

ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ബോളര്‍മാരില്‍ ഒരാളുമാണ് 34കാരനായ റിച്ചാര്‍ഡ്‌സൺ

17 വര്‍ഷത്തെ കരിയറിന് വിരാമം; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍
dot image

ലോകകപ്പ് ജേതാവും ഓസ്ട്രേലിയയുടെ പേസ് ബോളറുമായ കെയ്ന്‍ റിച്ചാര്‍ഡ്സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്. 2021ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു റിച്ചാർഡ്സൺ. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ബോളര്‍മാരില്‍ ഒരാളുമാണ് 34കാരനായ റിച്ചാര്‍ഡ്‌സൺ.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 25 ഏകദിനത്തിലും 36 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും റിച്ചാര്‍ഡ്സൺ കളിച്ചിട്ടുണ്ട്. 2008-09 സീസണിൽ തന്റെ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച താരം 2013ൽ ഓസ്ട്രേലിയയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു. ഐപിഎൽ, ബിഗ് ബാഷ് തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം സജീവമായി കളിച്ചിട്ടുണ്ട്.

ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കെയ്ന്‍ റിച്ചാര്‍ഡ്‌സൺ. 15 സീസണുകളിലായി 142 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, സിഡ്‌നി സിക്‌സേഴ്‌സ് ടീമുകള്‍ക്കായി കളിച്ചു. സിഡ്‌നി സിക്‌സേഴ്‌സ് താരമായ റിച്ചാർഡ്സണ് ഈ സീസണില്‍ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ബിഗ് ബാഷ് ലീഗ് സീസൺ‌ അവസാനിച്ചതിനു പിന്നാലെയാണ് 34കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlights: World Cup-winning Australian fast bowler Kane Richardson has announced his retirement from professional cricket

dot image
To advertise here,contact us
dot image