കൂടുതൽ ഡക്ക്; നാണക്കേടിന്റെ ആ റെക്കോർഡും സ്വന്തം പേരിലാക്കി സഞ്ജു; മുന്നിൽ രോഹിത് മാത്രം

ഏറ്റവും കൂടുതല്‍ തവണ സംപൂജ്യനായി മടങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു രണ്ടാമനായി

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. മൂന്നാം ടി 20 യിൽ നേരിട്ട ആദ്യ പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ ക്ളീൻ ബൗള്‍ഡ് ആയാണ് മടക്കം. ഈ പരമ്പരയില്‍ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.

ഇതോടെ ഏറ്റവും കൂടുതല്‍ തവണ സംപൂജ്യനായി മടങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു രണ്ടാമനായി. പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 12 തവണ അദ്ദേഹം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 151 ഇന്നിംഗ്‌സുകളില്‍ നിന്നാണിത്.

രണ്ടാം സ്ഥാനത്തിപ്പോൾ സഞ്ജുവാണ്. ഏഴാം തവണയാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്. 47 ഇന്നിംഗ്‌സില്‍ നിന്നാണിത്. ഇക്കാര്യത്തില്‍ വിരാട് കോലിക്കൊപ്പമാണ് സഞ്ജു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കോഹ്ലിയും ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. വിരാട് ഇന്ത്യക്ക് വേണ്ടി 117 ടി20 ഇന്നിംഗുകളാണ് കളിച്ചത്. ഇത്രയും ഇന്നിംഗ്‌സില്‍ ഏഴ് തവണ മാത്രമാണ് സംപൂജ്യനായത്.

ടി20 മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 96 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആറ് തവണ സംപൂജ്യനായി മടങ്ങിയത്.

ntent highlights: IND VS NZ; More ducks; Sanju also holds that embarrassing record in his own name; only Rohit is ahead

To advertise here,contact us