'ഇന്ത്യൻ ടീമിനെപ്പോലെ കളിക്കൂ, എങ്കിൽ കിരീടം നേടാം'; പാക് താരം

കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കണമെന്ന ഉപദേശവുമായി പാക് താരം

കിരീടം നേടണമെങ്കിൽ ഇന്ത്യൻ ടീമിനെപ്പോലെ മികച്ച രീതിയിൽ കളിക്കണമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. 2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടത്തിൽ മുത്തമിടാനായത് മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടെന്ന് ആഘ പറഞ്ഞു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്താൽ പാകിസ്ഥാനും ചാമ്പ്യൻ പട്ടം ചൂടാമെന്നും അദ്ദേഹം.

2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂർണമെന്റുകൾക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാൻ രണ്ട് ക്രിക്കറ്റ് ബോർഡുകളും ഐസിസിയും തമ്മിൽ ധാരണയുണ്ട്. ഈ സാഹചര്യത്തിൽ ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുക. അതുകൊണ്ടുതന്നെ ടൂർണമെന്റിനുടനീളം ഒരേ ഹോട്ടലിൽ താമസിക്കാനാകുന്നത് ഒരു മുൻതൂക്കമാണെന്നും ആഘ പറഞ്ഞു.

'മറ്റ് ടീമുകൾക്ക് യാത്ര ചെയ്യേണ്ടി വരുന്നത് വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കുമാണ്. എന്നാൽ, ഞങ്ങൾക്ക് കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെങ്കിലും, താമസം ഒരേ ഹോട്ടലിൽ ആയത് ഒരു മുൻ‌തൂക്കം തന്നെയാണ്, എന്നാൽ നല്ല ക്രിക്കറ്റ് പുറത്തെടുക്കാതെ ജയിക്കാനാകുമെന്ന് അതിന് അർത്ഥമില്ല' പാകിസ്ഥാൻ ക്യാപ്റ്റൻ വ്യക്തമാക്കി.

Content highlight: 'If you want to win the title, you have to play like India'; Pakistani player gives advice

To advertise here,contact us