ന്യൂസിലാൻഡിനെതിരായ ആദ്യ രണ്ട് ടി20 മത്സരത്തിലും തിളങ്ങാനാവാതിരുന്ന സഞ്ജു സാംസണിന് തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തിൽ സഞ്ജുവിന് പകരം ഇഷാൻ കിഷനെ കൊണ്ടുവരണമെന്ന അഭിപ്രായവും ഉയരുകയാണ്. എന്നാൽ, ഇതിനെ എതിര്ത്തിരിക്കുകയാണ് മുന് ഇതിഹാസ ഓഫ് സ്പിന്നര് രവിചന്ദ്രൻ അശ്വിൻ. സഞ്ജുവിനെ മാറ്റിനിർത്തി പകരം ഇഷാനെ കളിപ്പിക്കണമെന്നതിനോടു തനിക്കു യോജിക്കാനാകില്ലെന്ന് താരം സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പറഞ്ഞത്.
ബ്ലാക്ക് ക്യാപ്സിനെതിരായ ആദ്യ രണ്ട് കളികളിലും 10ന് മുകളിൽ റൺസ് നേടാൻ സഞ്ജുവിന് ആയിരുന്നില്ല. എന്നാൽ, ആദ്യ മത്സരത്തിൽ ഫ്ളോപ്പായെങ്കിലും രാണ്ടാം മത്സരത്തിൽ ഇഷാന് വെടിക്കെട്ട് ബാറ്റിംഗ് നടത്തിരുന്നു. ഇതിന്റെയെലാം അടിസ്ഥാനത്തിലാണ് തിലക് വര്മ തിരികെ എത്തിയാൽ സഞ്ജുവിനെ ഓപ്പണിങില് നിന്നു മാറ്റി ഇഷാന് ഈ റോള് ടി20 ലോകകപ്പിലടക്കം നല്കണമെന്ന ആവശ്യം ഉയർന്നത്.
'ഇന്ത്യയ്ക്ക് വേണ്ടി രണ്ടു ടി20കളില് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്നു കരുതി സഞ്ജുവിനെ ഡഗ്ഔട്ടിൽ ഇരുത്തുകയാണെങ്കില് അത് ഒരിക്കലും ഒരു നല്ല തീരുമാനമായിരിക്കില്ല'. ഇതാണ് ആർ അശ്വിന്റെ അഭിപ്രായം. സഞ്ജു സാംസണിനെ ഇന്ത്യന് പ്ലെയിങ് ഇലവനില് നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് ഇപ്പോള് ആലോചിച്ചാല് അതു കുറച്ച് നേരത്തേ ആയിപ്പോകുമെന്നും, താരം കൂട്ടിച്ചേർത്തു. സഞ്ജു സാംസണിനെ ധൃതി പിടിച്ച് ഇന്ത്യയുടെ പ്ലെയിങ് ഇലവനില് നിന്നും മാറ്റി നിര്ത്തിയാല് അതു അനീതിയായിരിക്കുമെന്നും, പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകള് കാണാന് സാധിക്കുക എന്നും അശ്വിൻ ചോദ്യമുയർത്തി?
നീണ്ട നാളുകളിടെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലാന്ഡിനെതിരെയുള്ള പരമ്പരയിലൂടെ ഇഷാന് ഇന്ത്യന് ടീമിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്ന്ന പ്രകടനം താരത്തിന് ഗുണം ചെയ്തു എന്ന് തന്നെ പറയണം. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം താരം മിന്നും പ്രകടങ്ങളായിരുന്നു കാഴ്ച്ചവെച്ചത്.
എന്നാല്, ടീം വൈസ് ക്യാപ്റ്റനായ ശുഭ്മന് ഗില് കഴിഞ്ഞ വര്ഷം കളത്തിലിറങ്ങിയ ടി20 മത്സരങ്ങളിലെല്ലാം ഓപ്പണിങില് പരാജയമായതോടെയായിരുന്നു സഞ്ജുവിനായുള്ള വാതിൽ തുറന്നത്. പക്ഷെ കിവീസുമായുള്ള ആദ്യ രണ്ടു മല്സങ്ങളില് 10, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ.
Content highlight: Former Indian all-rounder says he cannot agree to Sanju's dropping