ടി 20 ലോകകപ്പ്; ബംഗ്ലാദേശിന് പകരം സ്കോട്ലാൻഡ്; പാകിസ്താൻ പിന്മാറിയാൽ പകരമെത്തുക ഈ കുഞ്ഞൻ ടീം

ബംഗ്ലാദേശിന് പിന്തുണയർപ്പിച്ച് കൊണ്ട് പാകിസ്താനും ടി 20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ.

ബംഗ്ലാദേശിന് പിന്തുണയർപ്പിച്ച് കൊണ്ട് പാകിസ്താനും ടി 20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളും പിന്മാറിയേക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി സൂചിപ്പിച്ചത്.

ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്കയിൽ നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച ഏക രാജ്യം പാകിസ്ഥാനായിരുന്നു. എന്നാൽ ഐസിസി ഇത് അംഗീകരിക്കാതെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തി. ഐസിസിയുടേത് 'ഇരട്ടത്താപ്പ്' ആണെന്നാണ് നഖ്‌വിയുടെ ആരോപണം. ഇന്ത്യ-പാക് മത്സരങ്ങൾക്കായി 'ഹൈബ്രിഡ് മോഡൽ' അനുവദിക്കാമെങ്കിൽ ബംഗ്ലാദേശിന്‍റെ കാര്യത്തിലും അത് ആകാമെന്നായിരുന്നു നഖ്‌വിയുടെ വാദം.

കായിക വിഷയം എന്നതിലുപരി രാജ്യത്തിന്‍റെ നയപരമായ തീരുമാനമാതിനാല്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് പിസിബി തലവനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വ്യക്തമാക്കി. ഞങ്ങളുടെ പങ്കാളിത്തം ഇനിയും ഉറപ്പായില്ല. ഞങ്ങൾ ലോകകപ്പിൽ കളിക്കണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇപ്പോൾ രാജ്യത്തില്ല. അദ്ദേഹം തിരിച്ചെത്തിയാലുടൻ കൂടിയാലോചനകൾ നടത്തും. സർക്കാർ 'വേണ്ട' എന്ന് പറഞ്ഞാൽ അത് അന്തിമമായിരിക്കും. പകരം ആരെ വേണമെങ്കിലും ഐസിസിക്ക് വിളിക്കാം," നഖ്‌വി പറഞ്ഞു.

പാകിസ്ഥാൻ പിന്മാറിയാൽ പകരം ആര് വരുമെന്ന ചോദ്യത്തിന് ഐസിസിക്ക് വ്യക്തമായ ഉത്തരമുണ്ട്. റാങ്കിംഗിൽ പാകിസ്ഥാന് താഴെയുള്ള ഉഗാണ്ട ആയിരിക്കും പകരക്കാരായി ലോകകപ്പിലെത്തുക. ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ സ്കോട്ട്ലൻഡിന് ലഭിച്ചത് പോലെ പാകിസ്ഥാന്‍റെ മത്സരക്രമം ഉഗാണ്ടയ്ക്ക് ലഭിക്കും.

Content highlight:  T20 World Cup; Scotland replaces Bangladesh; If Pakistan withdraws, this young team will replace them

To advertise here,contact us