വൈഭവും ആയുഷ് മാത്രെയും തിളങ്ങി; 13.3 ഓവറിൽ കളി തീർത്തു; അണ്ടർ 19 ലോകകപ്പിൽ കിവികളെ തോൽപ്പിച്ച് ഇന്ത്യ

അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം.

അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ കൗമാര പട തകർത്തത്. മഴ മൂലം 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 36 . 2 ഓവറിൽ 135 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ 13 .3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

23 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളുമായി വൈഭവ് 40 റൺസ് നേടി. ക്യാപ്റ്റനായ ആയുഷ് മാത്രെ 27 പന്തിൽ ആറ് സിക്സറും രണ്ട് ഫോറുകളും അടക്കം 53 റൺസ് നേടി. പരിക്കുമാറി തിരിച്ചെത്തിയ മലയാളി താരം ആരോൺ ജോർജിന് ഏഴ് റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നേടി ഇന്ത്യ ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ പത്തോവറിൽ തന്നെ ഇന്ത്യ കവികളുടെ അഞ്ചുവിക്കറ്റുകൾ നേടി. 9.3 ഓവറായപ്പോൾ 23 റൺസിന് അഞ്ചുവിക്കറ്റ് വീണു.

ശേഷമെത്തിയ ജേക്കബ് ജെയിംസ്(23 ), മൈക്കൽ സാംസൺ(37 ), സെൽവിൻ സഞ്ജയ് (28 ) എന്നിവരുടെ ഇന്നിങ്‌സാണ് ന്യൂസിലൻഡിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആർ എസ് അബ്രിഷ് നാല് വിക്കറ്റും നേടി.

Content Highlights: Under 19 worldcup; india vs nz; vaibhav suryavanshi and aysuh mathre shines , india win

To advertise here,contact us