അനിയന്മാരും കട്ട കലിപ്പിൽ; അണ്ടർ 19 വേൾഡ് കപ്പിൽ കിവികളെ എറിഞ്ഞിടുന്നു; ആദ്യ 10 ഓവറിൽ 5 വിക്കറ്റ്

അണ്ടർ 19 ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ.

അണ്ടർ 19 ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ പത്തോവറിൽ തന്നെ കവികളുടെ അഞ്ചുവിക്കറ്റുകൾ നേടി. 9.3 ഓവറായപ്പോൾ 23 റൺസിന് അഞ്ചുവിക്കറ്റ് വീണു. ഒടുവിൽ വിവരം കിട്ടുമ്പോൾ 15 ഓവറിൽ 44 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ്.

ആർ എസ് അബ്രിഷ് മൂന്ന് വിക്കറ്റും ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ഇന്ത്യ ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മഴ മൂലം 37 ഓവറാക്കി ചുരുക്കുകയായിരുന്നു.

നിലവിൽ ടൂർണമെന്റിൽ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി ന്യൂസിലാൻഡ് ഗ്രൂപ്പ് ബിയിൽ മൂന്നാമതായിരുന്നു.

Content Highlights: Under 19 worldcup; india vs nz; five wickets from 10 overs

To advertise here,contact us